ആത്മ സംതൃപ്തിയോടെ......
ദാസന്‍ മാസ്റ്റര്‍ (ഹെഡ്മാസ്റ്റര്‍) ബഹുമാന്യനായ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ നാമോദയത്തില്‍ 1984-ല്‍ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ യു.പി സ്കൂല്‍ നിലവില്‍വന്നു. മുണ്ടക്കുളം മദ്രസയില്‍ നിന്ന് 84 കുട്ടികെള 5ാം ക്ലാസില്‍ ചേര്‍ത്തികൊണ്ട് സ്ഥാപനം തുടങ്ങി. പി.ഉണ്ണിമൊയ്തീന്‍ കുട്ടി സാഹിബായിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ മാനേജര്‍. ഈ സ്ഥാപനത്തിന്റെ ഇന്നെത്തെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും കാരണം നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണങ്ങള്‍ കൊണ്ടു മാത്രമാണ് എന്നതില്‍ സംശയമില്ല. എല്ലാ നന്‍മക്കും പിന്തുണ നല്‍കുന്ന നിഷ്കളങ്കരായ ഒരു ജന സമൂഹവും അവരുടെ മക്കളുമാണ് ഈ സ്ഥാപനത്തിന്റെ ഇന്നത്തെ മുതല്‍ കൂട്ട്. 84 കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് 667 കുട്ടികളും 22 അധ്യാപകരുമുണ്ട്.
ഓരോ കുട്ടിയേയും സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ കുട്ടിക്കും രക്ഷിതാവിനും ഒട്ടേറെ പ്രതീക്ഷകള്‍ ഉണ്ടായിരിക്കും. ഈ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയാറുണ്ടെന്നതാണ് ഞങ്ങളുടെ വിജയം. കുട്ടികള്‍ക്ക് സ്നേഹം ബഹുമാനം വ്ശ്വസ്തത അന്തസുള്ള പ്രവര്‍ത്തന രീതി, പരിശുദ്ധി, സേവന മനോഭാവം തുടങ്ങിയ മൂല്യങ്ങളാണ് ആവശ്യം.വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ തിരച്ചറിഞ്ഞ് അവയെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയില്‍ കൊണ്ട് പോവുന്നതില്‍ അധ്യാപകര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. പഠന പ്രവര്‍ത്തനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്. കുട്ടികളുടെ വ്യക്തിത്വ വികാസം ഇതിലൂടെ പ്രാപ്തമാകുന്നു. ശാസ്ത്രത്തിലാണോ സാഹിത്യത്തിലാണോ, കലാ കായിക രംഗങ്ങളിലാണോ കുട്ടിയുടെ അഭിരുചിയെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ട് നീങ്ങണം. കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ്, ഒരു മികച്ച സാമൂഹ്യ ജീവിയായി നമ്മുടെ ദേശത്തിന്റെ സമ്പത്തായി അവരെ മാറ്റാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്.
കുട്ടികളുടെ എല്ലാ തരത്തിലുള്ള വികാസത്തിന് വേണ്ടി പഠനപ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ നമ്മുടെ വിദ്യാലയത്തില്‍ മറ്റു പല പദ്ധതികളും കുട്ടികള്‍ക്കായി നടത്തുന്നുണ്ട്. ചിട്ടയായ ക്ലാസ് പഠനത്തിനു പുറമേ USS, പൊതുവിജ്ഞാനം, ഇംഗ്ലീഷ് എന്നിവക്കുള്ള പ്രത്യേക ക്ലാസുകള്‍ കുട്ടികളെ വളരെയേറെ സഹായിച്ചിട്ടുണ്ട്. പഠനത്തില്‍ പിന്നോക്കം നില്‍കുന്ന കുട്ടികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ എടുത്തുകൊണ്ട്, അവരെ മികച്ച നിലവാരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ ഈ വര്‍ഷവും വളരെയധികം സന്തോഷമുണ്ട്.കുട്ടികളുടെ പ്രത്യേക കായിക പരിശീലന ക്ലാസ് പരിസ്ഥിതി ക്ലബ് പ്രവര്‍ത്തനം മറ്റ് വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍ എന്നിവ വളരെയധികം ഉപകാരപ്രദമായിട്ടുണ്ട് .
കേരളത്തിലെ മിക്ക വിദ്യാലയങ്ങളിലൂം കുട്ടികള്‍ കുറഞ്ഞ് വരുമ്പോള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ വിദ്യാലയത്തില്‍ കുട്ടികള്‍ വര്‍ദ്ധിച്ച് വരുന്നത് ഞങ്ങള്‍ക്ക് ജനങ്ങള്‍ തരുന്ന അംഗീകാരമായി മനസ്സിലാക്കുന്നു . ഇത് ഞങ്ങളെ കൂടുതല്‍ ഉത്തരവാദിത്തബോധമുള്ളവരാക്കി തീര്‍ക്കുന്നു. വരുംകാലങ്ങളില്‍ ഏവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിച്ച്കൊണ്ട് നിറഞ്ഞ സംതൃപ്തിയോടെ ....
സ്കൂള്‍ ഇംഗ്ലീഷ് മീഡിയം
ശേഖരന്‍ മാസ്റ്റര്‍ എം.പി
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള അഭൂത പൂര്‍വ്വമായ താല്‍പര്യമാണ് നമ്മുടെ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് തുടങ്ങാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് 2003ല്‍ ഈ സ്കൂളില്‍ ഇംഗീഷ് മീഡിയം ആരംഭിക്കുന്നത്. ഇന്നത് അഭിമാനാര്‍ഹമായ 8 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളുടെ കുട്ടികള്‍ക്ക് സൗജന്യമായി ഇംഗ്ലീഷ് ബോധന രീതിസാധ്യമാക്കാന്‍ കഴിഞ്ഞു എന്നത് ഞങ്ങള്‍ക്ക് അങ്ങേ അറ്റം ചാരുതാര്‍ത്ഥ്യമുണ്ട്. ഞങ്ങള്‍ ഈ ബാച്ച് തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം ഗ്രാമ പ്രദേശങ്ങളില്‍ തീരെ ലഭ്യമായിരുന്നില്ല എന്ന് തന്നെ പറയാം. രക്ഷിതാക്കളില്‍ നിന്നും അമിതമായ ഫീസ് ഈടാക്കുന്ന അണ്‍എയ്ഡഡ് സ്ഥാപനങ്ങളെ ആശ്രയിക്കുകയായിരുന്നു അതുവരെ. ഇവിടെയാണ് ഞങ്ങളുടെ ഉദ്ദേശത്തിന്റെ പ്രസക്തി.
ഇന്ന് സമീപ പ്രദേശങ്ങളിലെ സ്കൂളിലെല്ലാം ഇംഗ്ലീഷ് മീഡിയം ബാച്ചുകള്‍ ആരംഭച്ചു കഴിഞ്ഞു എന്ന് മാത്രമ്ലല എല്‍.പി സ്കൂളുകളില്‍ പോലും വ്യാപകമായി ഇംഗ്ലീഷ് മീഡിയം ബാച്ചുകള്‍ ആരംഭിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ അഞ്ചാം ക്ലാസിലേക്കുള്ള അഡ്മിഷന് ഇംഗീഷ് മീഡിയത്തിലേക്ക് അനിയന്ത്രിതമായ തള്ളിക്കയറ്റമാണ് അനുഭവിക്കാറ്.
നമ്മുടെ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം വിജയകരമായി 8 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ആശങ്കകളില്ലാതെ ഇംഗ്ലീഷ് മീഡിയം ക്ലാസ് എല്ലാ അര്‍ത്ഥത്തിലും പുരോഗതിയുടെ പടവുകള്‍ കയറുകയാണ്. ഈ വര്‍ഷം മുതല്‍ എല്ലാ വെള്ളിയഴ്ചകളിലും 2 മണിക്കൂര്‍ സ്പോക്കന്‍ ഇംഗ്ലീഷ് ക്ലാസ് സംഘടിപ്പിച്ച് വരുന്നു. ചുരുക്കത്തില്‍ 8 വര്‍ഷം പിന്നിട്ട ഇംഗീഷ് മീഡിയം തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് അഭിമാനമായി നിലകൊള്ളുകയാണ്. ഈ ബാച്ചിലൂടെ കടന്നു പോയ കുട്ടികള്‍ പ്ലസ് ടു തലത്തില്‍ എത്തിനില്‍ക്കുകയാണ്. അവരുടെ അനുഭവങ്ങള്‍ ഞങ്ങളോട് പങ്കു വച്ചപ്പോള്‍ ശരിക്കും അഭിമാനിക്കാന്‍ ഏറെയുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുകയാണ്. ഇത് ഞങ്ങളെ കൂടുതല്‍ കര്‍മ്മോല്‍സകരും ഉത്തര വാദിത്വ ബോധമുള്ളവരുമാക്കുന്നു.
സ്കൂള്‍ ഗണിത ക്ലബ്
ഫാത്തിമ ടീച്ചര്‍. എം
പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിവിധ ക്ലബുകള്‍ അധ്യായന വര്‍ഷാരംഭം മുതല്‍ തന്നെ സ്കൂളില്‍ ആരംഭിച്ചു. അടുക്കളതൊട്ട് അന്താരാഷ്ട്ര തലം വരെ പ്രയോജന പ്രദമായ ഒട്ടേറെ വിജ്ഞാനങ്ങള്‍ ഉള്‍പ്പെട്ട ഗണിത ശാസ്ത്ര പഠനം ഭൂരിപക്ഷ വിദ്യാര്‍ത്ഥികള്‍ക്കും ഒരു കീറാമുട്ടിയാണ്. ഗണിത പഠനം രസകരവും ലളിതവും ആക്കിത്തീര്‍ക്കുന്നതില്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെയധികം പങ്കുവഹിക്കുന്നു.
ജൂണ്‍ മാസം അവസാന വാരത്തില്‍ സ്കൂള്‍ തല ഗണിത ക്ലബ് രൂപീകരിച്ചു. ക്ലബിന്റെ പ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാക്കുന്നതിന് ക്ലാസ് തല ഗണിത ക്ലബ്ബുകളും രൂപീരിച്ചു. ജൂലൈ മാസത്തില്‍ തന്നെ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗണിത ചോദ്യങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും അത് കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം നല്‍കുകയും ക്ലാസ് തല ക്വിസ് മല്‍സരവും സ്കൂള്‍ തല ക്വിസ് മല്‍സരവും സംഘടിപ്പിച്ചു.
സ്കൂള്‍ തല ഗണിത മേള സംഘടിപ്പിച്ചു. 5,6,7 ക്ലാസുകളിലെ കുട്ടികള്‍ക്കായി ജ്യോമെട്രിക് ചാര്‍ട്ട്, പാറ്റേണ്‍, നമ്പര്‍ പാറ്റേണ്‍, വര്‍ക്കിങ് മോഡല്‍ എന്നീ ഇനങ്ങളില്‍ മല്‍സരം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. ഇത് സബ്ജില്ലാ ഗണിത മേളയില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിനും സഹായകമായി.
എല്ലാ കുട്ടികള്‍ക്കും അവസരം നല്‍കിക്കൊണ്ട് ക്ലാസ് തല ഗണിത മാഗസിന്‍ തയ്യാറാക്കി. സബ് ജില്ലാ ഗണിത മേളയോട് അനുബന്ധിച്ച് നടത്തിയെ ക്വിസ് മല്‍സരത്തില്‍ അബ്ദുള്‍ ബായിസ് എ.കെ രണ്ടാം സ്ഥാനവും ജില്ലാ തലത്തില്‍ നാലാം സ്ഥാനവും നേടി.
കൂടാതെ ഗണിത പഠനത്തില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്കായി കളികളിലൂടെയും വിനോദത്തിലൂടെയും രസകരമായി രീതിയില്‍ ഗണിത ക്രിയകള്‍ മനസ്സിലാക്കുന്നതിനും സ്കൂള്‍ സമയത്തിന് പുറമെ പ്രത്യേക സമയം കണ്ടെത്തി പരിശീലനം നല്‍കി വരുന്നു.
സ്കൂള്‍ ഐടി ക്ലബ്
അബ്ദുള്ള മാസ്റ്റര്‍.ടി
കമ്പ്യൂട്ടറുകളുട വരവോടെ വിജ്ഞാന വിനിമയ രംഗത്ത് അല്‍ബുദകരമായ മാറ്റങ്ങളാണ് അനുദിനം സംബവിച്ചുകൊണ്ടിരിക്കുന്നത്. ഭാവി തലമുറയുടെ വാഗ്ദാനങ്ങളായ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുണ്ടായിരിക്കേണ്ടത് വിജ്ഞാന സംബാധനത്തിനും വിനിമയത്തിനും ഇന്ന് അത്യാവശ്യമാണ്. മാത്രമല്ല, നമ്മുടെ ചുറ്റുപാടു സംഭവിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വൈവിധ്യമുള്ളതും രസകരവുമായ അനുഭവങ്ങളിലൂടെ വിദ്യാര്‍ത്ഥികളില്‍ അറിവിന്റെ നിര്‍മാണം നടത്തുന്നതിനും വിവര വിനിമയ സാങ്കേതിക വിദ്യ ഏറെ സഹായകരമാണ്. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ്, യൂ.പിക്ലാസ് മുതല്‍ തന്നെ ICT (Information & communication technology) ശേഷികള്‍ വശത്താക്കാനും പഠനാവശ്യത്തിന് അവ ഉപയോഗപ്പെടുത്താനും കുട്ടികള്‍ക്ക് അവസരം നല്‍കുന്നത്.
ഐ.ടി ഒരു വിഷയമായി യൂ. പി ക്ലാസുകളില്‍ ആരംഭിച്ച വര്‍ഷം തന്നെ നമ്മുടെ സ്കൂള്‍ ആ രംഗത്ത് കുട്ടികളുടെ കഴിവ് തിരിച്ചറിയുകയും, അവരെ ഐ.ടി രംഗത്തുള്ള മല്‍സരത്തിന് സജ്ജരാക്കാന്‍ വേണ്ടി ഐടി ക്ലബ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അതിന്റെ ഫലമായി യു.പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷ മുതല്‍ ആരംഭിച്ച യൂ.പി സ്കൂള്‍ ഐടി മേളയില്‍ നമ്മുടെ സ്കൂള്‍ കിഴിശ്ശേരി ഉപ ജില്ലയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരാവുകയും. നിലമ്പൂരില്‍ വെച്ച് നടന്ന ജില്ലാ ഐ.ടി മേളയില്‍ കിഴിശ്ശേരി ഉപ ജില്ലയെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുകയും ചെയ്തു.
മലയാളം ടൈപ്പിങ് വിഭാഗത്തില്‍ ഉപജില്ലാ ജില്ലാ തലങ്ങളില്‍ ഒന്നാം സ്ഥാനം നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ച ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് നജീബ്, ഐടി ക്വിസില്‍ ഉപ ജില്ലയില്‍ ഒന്നാം സ്ഥാനവും ജില്ലാ ഐ.ടി മേളയില്‍ ഒരു പോയിന്റ് വ്യത്യാസത്തിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടെങ്കിലും രണ്ടാം സ്ഥാനം നേടി പ്രതിഭ തെളിയിച്ച അബ്ദുള്‍ ബായിസ് എ.കെ, ഡിജിറ്റല്‍ പെയിന്റിങ്ങില്‍ മുന്നാം സ്ഥാനം നേടിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമാ സുഹ്റാ എന്നിവര്‍ നമ്മുടെ സ്കൂളിന്റെ അഭിമാന താരങ്ങളായി. യൂപി സ്കൂളുകള്‍ക്കായി നടത്തപ്പെടുന്ന ഈ മൂന്നു മല്‍സരങ്ങളിലും നാം പ്രാഗല്‍ഭ്യം തെളിയച്ചതിലുടെ ഐ.ടി രംഗത്ത് നമ്മുടെ സ്കൂള്‍ ജില്ലയിലെ തന്നെ മികച്ച സ്കൂള്‍ എന്ന ഖ്യാതി പരത്തുകയുണ്ടായി.
വിവര വിനിമയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ എന്നും മുന്നില്‍ നിന്ന നമ്മുടെ സ്കൂള്‍ CHMKMUPS NEWS എന്ന എസ്.എം.എസ് ഗ്രൂപ് തുടങ്ങി സ്കൂളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പെട്ടെന്ന് കുട്ടികളെയും രക്ഷിതാക്കളെയും അറിയിക്കാനുള്ള വിദ്യ പ്രയോജനപ്പെടുത്തി മാത്രമല്ല ഈ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ സൃഷ്ടികള്‍ വര്‍ഷം തോറും പ്രസിദ്ധീകരിക്കു്ന്ന സപ്ലിമെന്‍റും സ്കൂളിനെ കുറിച്ചുള്ള വിവരങ്ങളും പ്രസിദ്ധപ്പെടുത്താന്‍ സ്കൂളിന്റേതായ ഒരു ബ്ലോഗിന് സ്കൂള്‍ ഐ.ടിക്ലബ് രൂപം നല്‍കിയിട്ടുണ്ട്. chmkmupsmklm.blogspot.com എന്ന പേരില്‍ ഇന്റെര്‍നെറ്റില്‍ പരതിയാല്‍ ലോകത്തിന്റെ ഏത് കോണില്‍ നിന്നും നമ്മുടെ സ്കൂളിനെപ്പറ്റി അറിയാന്‍ ഈ ബ്ലോഗ് മുഖേന സാധിക്കും. ഈ ബ്ലോഗിന്റെയും ചുവടുകള്‍ എന്ന ഈ പതിപ്പിന്റെയും ടൈപ്പ് സെറ്റങ്ങും ലേ ഔട്ടിങ്ങും നിര്‍വഹിച്ചത് ഐ.ടി ക്ലബ് ആണ്.
സ്കൂള്‍ ഐടി ക്ലബ്ബിന്റെ നേതൃതത്തില്‍ അടുത്ത വര്‍ഷം മുതല്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മലയാളം ടൈപ്പിങ് പഠിപ്പിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കുന്നുണ്ട്. കൂടാതെ, വീഡിയോ എഡിറ്റിങ് ബ്ലോഗ് നിര്‍മാണം തുടങ്ങിയ മേഖലയിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതിക്ക് ആസൂത്രണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
സാമൂഹ്യ ശാസ്ത്ര ക്ലബ്
അബ്ദു റഹ്മാന്‍ മാസ്റ്റര്‍ .കെ
നമ്മുടെ സ്കൂളിലെ കുട്ടികളുടെ ഇടയില്‍ സാമൂഹ്യ അവബോധവും ജനാധിപത്യ ബോധവും വളര്‍ത്താന്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ധാരാളം പരിപാടികള്‍ ഈ വര്‍ഷവും നടന്നിട്ടുണ്ട്. കുട്ടികളുടെ ഇടയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ച് അറിയാനും താല്‍പര്യമുണ്ടാക്കാനും വേണ്ടി സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടത്തുകയുണ്ടായി. തിരഞ്ഞെടുപ്പ് വേളയിലെ എല്ലാ പ്രവര്‍ത്തനങ്ങളും കുട്ടികള്‍ തന്നെയാണ് നടത്തിയത്. എല്ലാ കുട്ടികളും തിരഞ്ഞെടുപ്പില്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. ജനാധിപത്യത്തിന്റെ മേന്മകളെപ്പറ്റി കുട്ടികള്‍ക്ക് വിവരിച്ചുകൊടുത്ത്. കൂടാതെ, ചാന്ദ്ര ദിന ക്വിസ് പരിസ്ഥിതി ക്വിസ് എന്നിവ നടത്തുകയും വിജയികള്‍ക്ക് സമ്മാനം നല്‍കുകയും, ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് മല്‍സരത്തില്‍ നമ്മുടെ സ്കൂളിലെ വിദ്യാര്‍ത്ഥികളായ അബ്ദുള്‍ ബായിസ്, മുഹ്സിന എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജില്ലാ തലത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു.
കായിക വേദി
അബ്ദുള്‍ നാസര്‍ മാസ്റ്റര്‍ കെ.പി
2010-11 അധ്യായന വര്‍ഷം സ്കൂള്‍ കായിക ക്ലബ്ബിന്റെ കീഴില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടന്നു. വേള്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് പ്രവചന മല്‍സരം, സ്പോര്‍ട്ട്സ് ക്വിസ്, ഫാന്‍സ് ടീമുകളുടെ സ്കൂള്‍ തല മല്‍സരം, ക്ലാസ് അടിസ്ഥാനത്തിലുള്ള ഫുട്ബോള്‍ മല്‍സരം, ചെസ് ടൂര്‍ണമെന്റ്, സ്ലോ സൈക്ലിങ്, വടംവലി മല്‍സരം, 1 വര്‍ഷം നീണ്ടു നില്‍കുന്ന ഫിറ്റനസ് ക്യാമ്പ്, പെണ്‍കുട്ടികള്‍ക്ക് മാത്രമായി മ്യൂസിക്കല്‍
ചെയര്‍ മല്‍സരം തുടങ്ങിയവ ഈ വര്‍ഷം നടത്തിയവയില്‍ ചിലതാണ്. ഈ വര്‍ഷം വ്യക്തികതാ നേട്ടം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ നമ്മുക്ക് പരിജയപ്പെടാം. സബ് ജില്ലാ സ്പോര്‍ട്ട്സ് മല്‍സര വിജയികള്‍: റിന്‍ഷീന 6-B, രിഫ്നാ എ.പി 6-E (ലോങ് ജമ്പ് ഫസ്റ്റ്) ധനഞ്ജയന്‍ 6-E (കിഡ്ഡീസ് ബോയ്സ് റിലേ), ഷുഹൈബ് .കെ 7-E (ഹൈ ജമ്പ് & റിലേ), ഇര്‍ഷാദ് സി.എ 7-E (കിഡ്ഡീസ് ഹൈ ജമ്പ്), ഷിബിലി പി.കെ 7-E (റിലേ), ഫാസില്‍ 7-B (റിലേ), ലിജീഷ് 7-D (ഷോട്ട് പുട്ട്,റിലേ), നിഹ്മാ ഷെറിന്‍ 7-D (റിലേ), റഷീദാ.കെ 6-C(കിഡ്ഡീസ് 100 മീ., റിലേ), ബുഷ്റാ 7-D (സബ്ജൂനിയര്‍ വിഭാഗം റിലേ), മുഹമ്മദ് ആഷിഖ് തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ വിജയികളായവരില്‍ ചിലരാണ്. ചിട്ടയായ പഠനത്തോടൊപ്പം കുറ്റമറ്റ അച്ചടക്കത്തോടെ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്കൊണ്ടാണ് എല്ലാ മേഖലയിലും മികവ് തെളിയിക്കാനാവുന്നത് എന്ന് നമുക്ക് അറിയാം. ഈ വിദ്യാര്‍ത്ഥി അധ്യാപക കൂട്ടായ്മയാണ് ഏത് പ്രതിസന്ധി ഘട്ടങ്ങളില്‍ പോലു നൂറു മേനി വിജയം നേടി തൊട്ടതെല്ലാം പൊന്നാക്കാന്‍ നമുക്ക് സാധിക്കുന്നത്. ഇനിയും നമ്മുടെ വിദ്യാലയം സൂര്യതേജസായി ജ്വലിച്ചു നില്‍ക്കാന്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
പ്രകൃതി സംരക്ഷണവും നമ്മുടെ വിദ്യാലയവും
ജോസഫ് ഡാന്റെ മാസ്റ്റര്‍
ഹിതസേന
പരിസ്ഥിതി സംരക്ഷണത്തിനായി കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായത്തോടെ തിരഞ്ഞെടുത്ത സ്കൂളുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് ഹരിതസേന. നമ്മുടെ വിദ്യാലയത്തിലും കഴിഞ്ഞ 10 വര്‍ഷമായി ഹിരതസേന പ്രവര്‍ത്തിച്ചു വരുന്നു. പിരസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതി പഠനയാത്രകള്‍ നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി വയനാട്ടിലെ മുത്തങ്ങയില്‍ 3 ദിവസത്തെ പഠന ക്യാമ്പില്‍ 30 കുട്ടികളും 8 അധ്യാപകരും പങ്കെടുത്തു. നിലമ്പൂര്‍ ചന്ദ്രകാന്തത്തല്‍ 40 കുട്ടികളും 10 അധ്യാപകരം പങ്കെടുത്തു. കൂടാതെ, വിവിധ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളില്‍ (ഉദഹരണം: അമ്പല വയല്‍ കാര്‍ഷിക ഗവേഷണ് കേന്ദ്രം, ആനക്കയം കശുമാവ് ഗവേഷണ കേന്ദ്രം) പ്രഗല്‍ഭരായ കര്‍ഷകരുടെ കൃഷിയിടങ്ങള്‍, തോടുകള്‍, പുഴകള്‍, തുടങ്ങിയവ സന്ദര്‍ശിക്കല്‍ നിരീക്ഷിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ഹിരതസേന നടത്തിവരുന്നു.
പരിസ്ഥിതിയെക്കുറിച്ചും, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും കുട്ടികളെ ബോധവല്‍കരിക്കുന്നതിനായി സ്കൂള്‍ പരിസ്ഥിതി ക്വിസ്, സെമിനാര്‍, ചിത്ര പ്രദര്‍ശനം, ക്ലാസുകള്‍, രചനാ മല്‍സരങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കാര്‍ഷിക പതിപ്പ്, പത്രകകള്‍, ചുവര്‍പത്രിക, പരിസ്ഥിതി വാര്‍ത്തകളുടെ പ്രദര്‍ശനം, വന വല്‍കരണം, കൃഷിത്തോട്ടം എന്നീ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മരമാണ് ആഗോള താപനത്തിന് പരിഹാരം എന്ന വസ്തുത കുട്ടികളെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ഈ ചെറിയ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആഗോള താപനത്തിനും പരിസ്ഥതി സംരക്ഷണത്തിനുമുള്ള ഒരു വലിയ സംരംഭത്തിന്റെ ചെറിയ തുടക്കമാവുമെന്ന് കരുതാം.
2010-11 വര്‍ഷത്തെ ഹരിത സേനാ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍മാസത്തില്‍ മരങ്ങള്‍ വെച്ച്പിടിപ്പിച്ചുകൊണ്ട് ആരംഭിച്ചു. കഴിഞ്ഞ 5 വര്‍ഷമായി സ്കൂളില്‍ നട്ടുവളര്‍ത്തി പരപാലിച്ചു വരുന്ന ഔഷധ സസ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക, വളര്‍ത്തുക, പരിപാലിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ ഹരിതസേനാംഗങ്ങള്‍ തുടര്‍ന്നുവരുന്നു. കൂടാതെ സ്ക്കൂള്‍ പരിസരത്ത് ഒരു പച്ചക്കറിത്തോട്ടം 5 – Dക്ലാസ്സിലെ കുട്ടികളുടെ നേത്യത്വത്തില്‍ വെച്ച്പിടിപ്പിച്ചു. ഹരിതസേനാംഗങ്ങള്‍ സ്ക്കൂള്‍ പരിസരത്ത് പുന്തോട്ടനിര്‍മ്മാണം തുടങ്ങി.എന്നാല്‍ വേനല്‍ക്കാലത്തെ ജലദൗര്‍ലഭ്യം ഇത് മുന്നോട്ട് കൊണ്ട് പോകാന്‍ തടസ്സമായി. എന്നാലും ചമത ,ചിത്തരുത, മന്ദാരം, ചന്ദനം,മണിമരുത്,നീര്‍മരുത്,കുവളം ,കമിള്‍ തുടങ്ങിയ 50- ല്‍ അധികം ഔഷധസസ്യങ്ങള്‍ സ്ക്കുള്‍ പരിസരത്ത് വളര്‍ന്നു വരുന്നു.
മാതൃഭുമി സീഡ്പ്രവര്‍ത്തനങ്ങള്‍
സ്കുളിലെ പരിസ്ഥിതി സംഘടനയുടെ നേതൃത്വത്തില്‍ മാതൃഭുമിയുടെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ സ്ത്ളില്‍ നടന്ന് വരുന്നു. സീഡും ബ്ലാംഗ്ലുര്‍ യുണിവേഴ്സിറ്റിയും സംയുക്തമായി നടത്തിവരുന്ന ഗവേഷണപ്രവര്‍ത്തനത്തില്‍ നമ്മുടെ വിദ്യാലയം സജീവമായി പങ്കെടുത്തുവരുന്നു. ലോകത്തില്‍ വളരുന്ന പ്രധാനസസ്യവിഭാഗമായ പശ്ചിമഘട്ട സസ്യങ്ങളില്‍ , ആഗോളതാപനം മാറ്റങ്ങള്‍ വരുത്തുന്നുണ്ടോ?
ഈ ഗവേഷണ വിഷയത്തിന്റെ ഭാഗമായി തിരെഞ്ഞടുത്ത പത്ത് മരങ്ങള്‍ നിരീക്ഷിച്ച് അവയുടെ ഇലകളുടെ മാറ്റം ,വളര്‍ച്ച, പുക്കുന്നകാലത്തിന് വരുന്ന മാറ്റം തുടങ്ങിയവ നിരീക്ഷിച്ച് രേഖപ്പെടുത്തുന്ന പ്രവര്‍ത്തനത്തില്‍ നമ്മുടെ വിദ്യാലയവും പങ്കെടുത്തു.കുട്ടത്തില്‍ വിവിധ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഇങ്ങനെ പരിസ്ഥിയെ അറിയുക. പരിസ്ഥിതിയുമായി ഐക്യപ്പെടുക, സംരക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലുടെ നമ്മുടെ വിദ്യാലയവും ഗവേഷണാത്മകമായും സജീവമായും പങ്കെടുത്തുവരുന്നു. അണ്ണാറക്കണ്ണനും തന്നാലയത് എന്ന പ്പോലെ ഈ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന് മുതല്‍കുട്ടാകട്ടെ.
ഉറുദു ക്ലബ്
മൊയ്തീന്‍കുട്ടി മാസ്റ്റര്‍
2010-11 അധ്യായന വര്‍ഷം ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഉറുദു പഠനം കൂടുതല്‍ എളുപ്പവും ഫലപ്രദമാക്കുന്നതിനും ഐ.ടി അധഷ്ഠിത പഠനം തിരഞ്ഞെടുത്തു. സ്കൂള്‍ ലൈബ്രറിയില്‍ കുട്ടികള്‍ക്ക് ആവശ്യമായി പൊതുവിജ്ഞാനം, കവിതകള്‍, ഡിക്ഷ്ണറി എന്നീ റഫറന്‍സ് പുസ്തകങ്ങള്‍ സചീകരിച്ചിട്ടുണ്ട്.
5,6,7 എന്നീ ക്ലാസുകള്‍ക്ക് ഐ.ടിയലൂടെ ഉറുദു കവിതകള്‍ കഥകള്‍ ഗസ്സലുകള്‍ എന്നിവയും ആഞ്ചാം ക്ലാസിലെ ഉറുദു അക്ഷരമാലയും കമ്പ്യൂട്ടര്‍ ലാബില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉറുദു പഠനം എളുപ്പമാക്കന്‍ ഇത് സഹായകമാകും. സബ് ജില്ലാ സ്കൂള്‍ കലാ മേളയില്‍ അജ്മല്‍. കെ ഉറുദു പദ്യം ചൊല്ലലില്‍ മികച്ച നിലവാരം പുലര്‍ത്തി.
സയന്‍സ് ക്ലബ്
മുഹമ്മദ് ഷാമില്‍ മാസ്റ്റര്‍ കെ.സി
കുട്ടികളില്‍ ശാസ്ത്രീയ മനോഭാവം വളര്‍ത്താനും കാര്യങ്ങളെ ശാസ്ത്രീയമായും സമീപിക്കാനും വിലയിരുത്താനും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു. ജൈവ വൈവിധ്യ വര്‍ഷമായ 2010-11 ആചരിക്കുമ്പോള്‍ ഓരോ കുട്ടിക്കും, ക്ലാസ് മുറിയുടെ ചുവരുകള്‍ക്കു് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ ആവേശം പകര്‍ന്നു. വിവിധ തരം വിത്തുകള്‍ ഷേഖരിക്കാനും ഇവയിലെ വൈവിധ്യങ്ങള്‍ തിരച്ചറിയാനും ഈ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു.
നിരന്തരം സ്കൂളില്‍ നടത്തിയിരുന്ന ശാസ്ത്ര ക്വിസ്സ് മല്‍സരങ്ങളിലൂടെ സബ്ജില്ലാ മല്‍സരങ്ങളിലും മറ്റും പങ്കെടുക്കാനും മികച്ച നേട്ടം കൈവരിക്കാനും സാധിച്ചു.
ഉപ ജില്ലാ ശാസ്ത്ര ക്വിസ്സില്‍ ഒന്നാം സ്ഥാനം നേടിയ 7-E ക്ലാസിലെ മുഹ്സിന.കെ ശാസ്ത്ര ക്ലബ്ബിന്റെ കണ്ടെത്തലുകളില്‍ ഒന്ന് മാത്രം.
അറബിക്ക് സാഹിത്യ വേദി
ഫുഹാദ് സിനീന്‍ 7-B (കണ്‍വീനര്‍)
സ്കൂള്‍ അറബിക്ക് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഐക്യ രാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2010 ഡിസംബര്‍ 18 അന്താരാഷ്ട്ര അറബിക്ക് ദിനമായി ആചരിച്ചു. അറബി ഭാഷയുടെ സവിശേഷത, തൊഴില്‍ സാധ്യത, വളര്‍ച്ച, എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.അറബിക്ക് ഭാഷയിലെ വിവിധ വ്യവഹാരങ്ങള്‍ ഉള്‍കൊള്ളുന്ന പതിപ്പുകള്‍ എന്നിവ മുടങ്ങാതെ ഓരോ വര്‍ഷവും തയ്യാറാക്കുന്നു. കഴിഞ്ഞ അധ്യായന വര്‍ഷം കൂട്ടുകാര്‍ തയ്യാറാക്കിയ അറബിക്ക് പത്രം അരീക്കോട് ബി.ആര്‍.സി യുടെ കീഴലുള്ള മികവ് പ്രദര്‍ശനത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമായി. സഹകരിച്ച ഏവര്‍ക്കും അകൈതവമായ നന്ദിപ്രകാശപ്പിക്കുന്നു.
ക്വിസ് ലോകം
നിര്‍മല്‍ കുമാര്‍ ഇ.കെ
ആധുനിക കാലഘട്ടത്തില്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നാം മല്‍സരം നേരിട്ടുകൊണ്ടിരിക്കുന്നു. കടുത്ത മല്‍സരത്തിന് വിധേയമായി മുന്നേറാന്‍ കഴിയേണ്ടത് അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ജോലിയുടെ എണ്ണം കുറവും അപേക്ഷകരുടെ എണ്ണം കൂടുതലും ഉള്ളതു കൊണ്ടാണല്ലോ പി.എസ്.സി പരീക്ഷ നാം എഴുതാന്‍ നിര്‍ബന്ധിതരാവുന്നത്. ഇവയുടെ പരിശീലന ക്ലാസുകള്‍ എല്ലാ പ്രമുഖ അങ്ങാടികളിലും വ്യാപിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ, സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ പോലും നമ്മുടെ സംസ്ഥാനത്ത് അടുത്തകാലത്തായി ധൃതഗതിയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള സാമൂഹ്യ സാഹചര്യത്തിലാണ് ക്വിസ് മല്‍സരങ്ങളുടെ പ്രസക്തി ഏറി വരുന്നത്. സ്കൂളില്‍ 5 മുതല്‍ 7 വരെയുള്ള എല്ലാ ക്ലാസുകളിലും ക്ലാസടിസ്ഥാനത്തിലും സ്കൂള്‍ അടിസ്ഥാനത്തിലും ക്വിസ് മല്‍സരങ്ങള്‍ നടത്തിയരുന്നു. ചോദ്യങ്ങള്‍ തയ്യാറാക്കുന്നതും മാര്‍ക്കിടുന്നതും സമ്മാനം നല്‍കുന്നതും കുട്ടികള്‍ തന്നെ ചെയ്യുന്നു എന്നുള്ളതും സ്കൂളിന്റെ സവിശേഷതയാണ്.കൂടാടെ ചാന്ദ്ര ദിനം പരിസ്ഥിതി ദിനം വായനാ ദിനം സ്വാതന്ത്ര്യ ദിനം എന്നീ ദിനാചരണങ്ങളോടനുബന്ധിച്ചും അധ്യാപകര്‍ സ്കൂള്‍ തല മല്‍സരങ്ങള്‍ നടത്താറുണ്ട്. ഇതിന്റെയെല്ലാം ഫലമായി മികച്ച സ്ഥാനം നേടി സബ്ജില്ലാ ജില്ലാ തലങ്ങളില്‍ വിജയിക്കാറുണ്ട്. KPPHA നടത്തിയ ജില്ലാ തല ക്വിസ് മല്‍സരത്തില്‍ അബ്ദുള്‍ ബായിസ് ഒന്നാം സ്ഥാനം നേടി വിജയിച്ചിട്ടുണ്ട്. (അബ്ദുള്‍ ബായിസ്, ലിറ്റില്‍ സയന്റിസ്റ്റിന്റെ പ്രോഗ്രാമില്‍ സംസ്ഥനതലത്തില്‍ പങ്കെടുത്തിട്ടുണ്ട്. സബ്ജില്ല തല സയന്‍സ് സാമൂഹ്യ ശാസ്ത്രെക്വിസ് മല്‍സരങ്ങളില്‍ അബ്ദുള്‍ ബായിസ് എ.കെ, മുഹ്സിനാ. കെ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ക്വിസ് മല്‍സരങ്ങളില്‍ മികവ് പുലര്‍ത്തുന്നതിന് ഹെഡ്മാസ്റ്ററുഡെയും മറ്റു അധ്യാപകരുടെയും കഠിനമായ പ്രവര്‍ത്തനത്തെയും ഈ ഘട്ടത്തില്‍ സ്മരിക്കട്ടെ.....
USS,GIFTED CHILDREN
കോട്ട വീരാന്‍ കുട്ടി മാസ്റ്റര്‍
യു.എസ്.എസ് സ്കോളര്‍ഷിപ്പ്
പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കേരളാ വിദ്യാഭ്യാസ വകുപ്പ് കുട്ടികള്‍ക്ക് വേണ്ടി വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ നടത്തിവരുന്നു. ഏഴാം ക്ലസില്‍ പഠിക്കുന്നവരും ഒന്നാം ടേം പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും Bഗ്രേഡെങ്കിലും നേടിയിട്ടുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് യു.എസ്.എസ് പരീക്ഷയെഴുതാവുന്നതാണ്. 3 വിഭാഗങ്ങളായിട്ടാണ് ഈ പരീക്ഷ നടക്കുന്നത്. ഭാഷ,ഇംഗ്ലീഷ്, സാമൂഹ്യ ശാസ്ത്രം ജനറല്‍ സയന്‍സ്, ഗണിതം എന്നീ പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനാധിഷ്ടിതമായ 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയാണ് വിഭാഗം A യിലുള്ളത്. കുട്ടികളുടെ ഉയര്‍ന്ന ചിന്താ ശേഷിയേയും പൂര്‍വ്വാര്‍ജിത ജ്ഞാനത്തേയും പരിശോധിക്കുന്ന മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണ് വിഭാഗം A യിലുള്ളത്. പാഠഭാഗങ്ങളിലെ പഠനോല്‍പ്പന്നങ്ങളില്‍ നിന്ന് കുട്ടികള്‍ തിരഞ്ഞെടുക്കുന്ന മികച്ച പഠനോല്‍പ്പന്നങ്ങള്‍ ഉള്‍കൊള്ളുന്ന പോര്‍ട്ട് ഫോളിയോയുടെ പരിശോധനയാണ് വിഭാഗം C യിലുള്ളത്. 3 ഭാഗങ്ങളിലുമായി 70 ശതമാനത്തിന് മുകളില്‍ സ്കോര്‍ ലഭിക്കുന്ന കുട്ടികള്‍ക്കാണ് യു.എസ്.എസ് സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്.
ഗിഫ്റ്റഡ് ചില്‍ഡ്രന്‍സ് സ്കോളര്‍ഷിപ്പ്
ബുദ്ധി അഭിരുചി ഗണിതം പൊതുവിജ്ഞാനം എന്നിവ പരിശോധിക്കുന്ന മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉള്‍കൊള്ളുന്ന ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയാണ് സ്ക്രീനിംഗ് ടെസ്റ്റ്. സ്ക്രീനിംഗ് ടെസ്റ്റിന്റെ സ്കോറും യു.എസ്.എസ്സിന്റെ സ്കോറും ഒരുമിച്ച് ചേര്‍ത്ത് കണക്കാക്കിയാണ് പ്രതിഭാധനരായ കുട്ടികളെ (ഗിഫ്റ്റഡ് ചില്‍ഡ്രന്‍സ് സ്കോളര്‍ഷിപ്പ്) തിരഞ്ഞെടുക്കുന്നത്.നമ്മുടെ സ്കൂളില്‍ സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് ശാസ്ത്രീയമായ രീതിയില്‍ ചിട്ടയായ പരിശീലനം നല്‍കി വരുന്നു. ആയതിനാല്‍ വിജ്ഞാന മല്‍സരങ്ങളില്‍ സബ്ജില്ലാ,ജില്ലാ, സംസ്ഥാന തല മല്‍സരങ്ങളില്‍ മികച്ച വിജയങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് സാധിക്കുന്നു. കൂടാതെ കുട്ടികളുടെ തുടര്‍പഠനത്തിന് സഹായകമാവുകയും ചെയ്യുന്നു.
2009-10 അധ്യായന വര്‍ഷത്തില്‍ അമീന്‍ സാബിത്ത് (മൂന്നാം റാങ്ക്), രശ്മി മാധവന്‍.എം, സുഹൈലാ എ.കെ എന്നിവര്‍ക്ക് യു.എസ്.എസ് സ്കോളര്‍ഷിപ്പ് ലഭിച്ചത് അബിമാനത്തോടെ നമുക്ക് സ്മരിക്കാം.
അമീന്‍ സാബിത്തിനും രശ്മി മാധവനും പ്രതിഭാ ധനരായ കുട്ടികള്‍ക്കുള്ള ഗിഫ്റ്റഡ് ചില്‍ഡ്രന്‍സ് സ്കോളര്‍ഷിപ്പ് ലഭിച്ചത് നമ്മുടെ സ്കൂളിന്റെ ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമാണ്. ഈ അധ്യായന വര്‍ഷത്തിലും ഉന്നത് വിജയം നേടുമെന്ന പ്രാര്‍ത്ഥനയോടെ............
സേവന പാതയിലൂടെ
മുഹമ്മദലി മാസ്റ്റര്‍.ടി
പഠന കാര്യത്തിലും കലാ കായിക മല്‍സരങ്ങളിലും സബ്ജില്ലാ, ജില്ലാ ക്വിസ് മല്‍സരങ്ങളിലും മികച്ച നിലവാരം പുലര്‍ത്തി പോരുന്ന ഉപജില്ലയിലെ അറിയപ്പെടുന്ന സ്കൂളുകളിലൊന്നാണ് സി.എച്ച്.എം.കെ.എം യുപി സ്കൂള്‍. 700 നടുത്ത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന കുടുംബത്തില്‍ നിലന്ന് വരുന്നവരാണ്. എങ്കിലും കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ രക്ഷിതാക്കള്‍ കാണിക്കുന്ന അതിയായ താല്‍പര്യവും സഹായ സഹകരങ്ങളും അഭിനന്ദനമര്‍ഹിക്കുന്നവയാണ്. വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്ന് വരുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് സൗജന്യമായി യൂണിഫോം, പുസ്തകം, കുട തുടങ്ങിയവയും സ്കൂളിന്റെ കീഴില്‍ നല്‍കിവരുന്നു.അധ്യാപകര്‍ കുട്ടികളുടെ വീട് സന്ദര്‍ശനം നടത്തി കുട്ടികളുടെ സാമൂഹിക സാമ്പത്തിക കുടും ബ പശ്ചാത്തലം നേരിട്ടു മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്.
ഇത് സ്കൂളിന്റെ പഠന സേവന മേഖലയുടെ പ്രവര്‍ത്തനത്തിന് വളരെയധികം സഹായകരമാണ്. കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കുന്ന മൈനോറ്റി സ്കോളര്‍ഷിപ്പിന് അപേക്ഷിച്ചവരില്‍ 90% ശതമാനം പേര്‍ക്കും ഈ വര്‍ഷം കിട്ടി. മാതാ അമൃതാനന്ദ മയിയുടെ നേതൃത്തത്തിലുള്ള സാമൂഹ്യ സേവന സംഘടന നടപ്പാക്കിയ വിദ്യഭ്യാസ സ്കോളര്‍ഷിപ്പും ഈ വിദ്യാലയത്തിലെ അര്‍ഹതപ്പെട്ടകുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചു.സ്കൂളിന്റെ പരിധിയിലുള്ള പാവപ്പെട്ട ചില രോഗികളെ ചെറിയ തോതിലെങ്കിലും സഹായിക്കാന്‍ സാധിച്ചിട്ടുണ്ട്. ജന സമ്പര്‍ക്കത്തിലൂടെ സാമൂഹ്യ സേവന രംഗത്തും സി.എച്ച്.എം.കെ.എം യുപിസ്കൂള്‍ മുന്നോട്ടു തന്നെ............
അമ്മു നട്ട തണല്‍ മരം
ഇര്‍ഫാനാ തസ്നീം എ.കെ VII-E
ജൂണ്‍ മാസം കോരിച്ചൊരിയുന്ന മഴ. ആരോ ദൂരെ നിന്നും വരുന്നു. അവളുടെ കയ്യില്‍ കുഞ്ഞു തൈ ഉണ്ട്. അവള്‍ സ്കൂളിന്റെ ഒരു വശത്തേക്ക് നീങ്ങി. അവിടെ ഒരു കുഴി കുഴിച്ചു. കൊണ്ട് വന്ന തൈ അതില്‍ വെച്ചു. കുഴി ചെടിയുടെ കുറച്ച് ഭാഗം മൂടുന്ന രീതിയില്‍ മൂടി. തിരിച്ച് വീട്ടിലേക്ക് നടന്നു.
ജൂണ്‍ 4 ഇന്നാണ് ആ ദിവസം അതായത് ശക്തമായ വേനലില്‍ 2 മാസം പൂട്ടി സ്കൂള്‍ തുറക്കുന്ന ദിവസം. അമ്മു നേരത്തെ എണീറ്റു. പ്രഭാത കര്‍മങ്ങള്‍ ചെയ്തു. സ്കൂളിലേക്ക് പോവാനുള്ള തിടക്കത്തിലാണ് അവള്‍. പുതിയ ബാഗും ബുക്കും എല്ലാം ഉണ്ട്. അവള്‍ അതിവേഗം സ്കൂളിലേക്ക് നടന്നു. അവള്‍ ആദ്യം പോയത് ജൂണ്‍ ആദ്യത്തില്‍ നട്ട മരത്തിന്റെ അടുത്തേക്കായിരുന്നു. അത് വളര്‍ന്നിരിക്കുന്നു. അതിന്റെ ചില്ലയില്‍ കിളിക്കൂടും കെട്ടിയിരിക്കുന്നു. അതിന്റെ താഴത്ത് കുട്ടികള്‍ കളിക്കുന്നു. ആ മരം അമ്മുവിനെ അതിന്റെ ശാഖകള്‍ താഴ്ത്തി സ്വീകരിച്ചു. അമ്മുവിന് വളരെ സന്തോഷമായി.അവള്‍ അതിനെ തലോടി.
ബെല്ലടിച്ചു. കുട്ടികള്‍ അവരുടെ ക്ലാസിലേക്കോടി.അമ്മു ഏഴാം ക്ലാസിനാണ്. ഇപ്പോള്‍ മരം തനിച്ചായി. അമ്മു അതിനെ വേദനയോടെ നോക്കി. മനസ്സില്ലാ മനസ്സോട അവള്‍ ക്ലാസിലേക്ക് നടന്നു നീങ്ങി. മരം അപ്പോഴും അവളെ നോക്കുന്നുണ്ടായിരുന്നു. ദിവസങ്ങള്‍ കഴയും തോറും മരത്തിന്റെ വലിപ്പം കൂടിവരികയാണ്. അമ്മുവിന് സന്തോഷം അടക്കാനായില്ല. അത് വാനോളം വലുതായിരിക്കുന്നു. നിത്യവും എത്ര കുട്ടികളാണ് ഇതിന്റെ തണലില്‍ വിശ്രമിക്കുന്നത്.
അമ്മു ചിന്തിച്ചു. ഒരു വര്‍ഷം കഴിയാറായി. മാര്‍ച്ച് 30ന് സ്കൂള്‍ അടയ്ക്കുകയാണ്.അമ്മു ഇനി എട്ടാം ക്ലാസിലേക്കാണ്. അടുത്ത കൊല്ലം അവള്‍ ഈ സ്കൂളിനോട് വിടപറയുകയാണ്. ഒപ്പം....... അവളുടെ പ്രിയപ്പെട്ട മരത്തിനെയും. അവള്‍ക്ക് സങ്കടം താങ്ങാനായില്ല.....ഒഴിവുള്ള സമയത്ത് അവള്‍ കൂട്ടുകാരോടൊത്ത് മരത്തണലില്‍ വിശ്രമിക്കാന്‍ പോകും.
ആ ദിവസം വൈകാതെ വന്നെത്തി. ഇന്ന് മാര്‍ച്ച് 30 .അമ്മു അവളുടെ അമ്മയോട് സങ്കടം പറഞ്ഞു. നീ വിഷമിക്കേണ്ട ഇനി വരുന്ന തലമുറയ്ക്ക് നീ നട്ട തണല്‍ മരം കൊണ്ട് പ്രയോജനം ഉണ്ടാവും എന്ന് പറഞ്ഞ അമ്മ അവളെ ആശ്വസിപ്പിച്ചു. എന്നാല്‍ അമ്മുവിന് അവളുടെ സങ്കടം പിടച്ചുനിര്‍ത്താനായില്ല.
സ്കൂളിലെത്തിയതുമുതല്‍ അവള്‍ മരത്തിന്റെ തണലില്‍ സങ്കടത്തോടെ വിശ്രമിക്കുകയാണ്. വൈകുന്നേരം.......... പിരായാനുള്ള നേരമാണ്. അമ്മു തേങ്ങക്കരഞ്ഞു. മരം അതിന്റെ ശാഖകള്‍ കൊണ്ട് തലോടി.അമ്മുവിന് തലോടല്‍കൊണ്ട് ആശ്വാസം ലഭിച്ചു. അമ്മ പറഞ്ഞ വാക്ക് മനസ്സിലോര്‍ത്ത് അവള്‍ നടന്നു നീങ്ങി. മരം അതിന്റെ ശാഖകള്‍ അങ്ങോട്ടുമിങ്ങോട്ടുമാട്ടി അവളോടു വിട പറഞ്ഞു.
ദുരിതങ്ങളുടെ സുനാമി
അനഘ ബി.ജെ V-E
ധാരാളം ജീവന്‍ നശിപ്പിച്ചു നീ
എത്രയോ പിഞ്ചോമനകളെ
ജീവനെടുത്തും
നാടിന് നാശമുണ്ടാക്കിയും നീ
ജപ്പാനിനെ തുരത്തിയും വിഴുങ്ങിയും
നിരപരാധികളെ അപഹരിക്കുകയും
ഇനിയും വേണ്ട നിന്റെയീ താണ്ഡവം
ചതിക്കല്ലേ ഈ പ്രകൃതിയേ
സഹിക്കാനാവില്ല ഇനിയുമീ ഞങ്ങള്‍ക്ക്
നിന്റെ ഈ ഗതികൊണ്ട്
എത്രയോ അമ്മമാര്‍ക്ക്
മക്കളെ നഷ്ടപ്പെട്ടുവല്ലോ
ധാരാളം വീടും മരങ്ങളും നശിച്ചുവല്ലോ
നീയല്ലേ സുനാമി ഇതിനെല്ലാം കാരണം.
നീയൊന്ന് നശിച്ചിരുന്നെങ്കില്‍
ഈ നാടും നശിക്കില്ലായിരുന്നു.
അല്ലയോ ദൈവമേ
ഇതെല്ലാം കേള്‍ക്കുന്നില്ലേ
അമ്മേ-ഇനിയും ഇതു പോലൊരു
ദുരന്തം വരുത്തരുതേ
ഈ മനുഷ്യര്‍ക്കാര്‍ക്കും സഹിക്കില്ല
തകര്‍ച്ചയുടെ നാളുകള്‍
എയ്ഞ്ചല്‍ മറിയാ ജോണ്‍
എന്റെ പ്രക്ഷോഭമോന്റെ
എന്റെ പ്രക്ഷോഭമെന്റെ
എന്റെ ജീവിത താളുകള്‍
തകിടംമറിച്ച സുനാമിയേ.....
എന്നെയുംകൊണ്ടു പോകൂ
എന്നെയും എന്നെയും
എന്റെ കുടുംബം
എല്ലാം നിന്നുടെ പക്കല്‍
അച്ചനും അമ്മയും
എല്ലാം....എല്ലാം
നിന്നുടെ പക്കല്‍
എന്നെ എന്തിനു ബാക്കിവെക്കുന്നു
ഞാനും പോകുന്നു........പോകുന്നു ഞാന്‍
സുനാമിയും ഭൂകമ്പവും
ഒന്നുമില്ലാത്തൊരു ലോകത്തിലേക്ക്
സ്വര്‍ഗ രാജ്യത്തിലേക്ക്........
സ്വര്‍ഗ രാജ്യത്തിലേക്ക്........
എല്ലാവരും നെഞ്ചിടിപ്പോടെ
ദുഖത്തോടെ ഏകുന്നു
കൃതഞ്ജതാ സ്തോത്രം
വേനല്‍ കാലം
വേനല്‍ കാലം ഇങ്ങെത്തി
വെള്ളമിതെല്ലാം വറ്റിതുടങ്ങി
വറ്റിയ കിണറുകള്‍ നോക്കി
ഉമിനീരിറക്കുകയാണ് ഞങ്ങള്‍
വറ്റിവരണ്ടു കിടക്കുന്ന
കുളങ്ങള്‍ കാണുമ്പോഴിതാ
ഞങ്ങള്‍ തന്‍ കണ്ണിന്‍ പൊഴ്കയായ്
കണ്ണീര്‍ മണികള്‍
ലോകത്തില്‍ ഏറ്റവും വലിയ
നിധിയാണയ്യോ ഈ അമൂല്യ ജലം പകലന്തിയോളം കഠനാധ്വാനിച്ച
വയലുകള്‍ വറ്റവരണ്ടു കിടക്കുകയണ്
ഒരു തുള്ളി വെള്ളം കിട്ടിയാല്‍
പൊട്ടിയ ചുണ്ടുകള്‍ നനയ്ക്കാമല്ലോ......
The Wonder Land
Hisham Muhammed
In my dream
I am in a wonder land
we stand in
Up side down
If the rain happens
The rain drop is coming from down
Wr are like a joker in the circus
The time not wait me to
Complete the dream
The alaram is ringing
സുനാമി
രഹ്ന VII.A
രഹ്ന VII.A
ഓര്‍മകളുടെ ഓളങ്ങള്‍ തിര തല്ലി വന്നിടുമ്പോള്‍
ഓര്‍ക്കുകയാണു ഞാന്‍ പണ്ടെങ്ങോ പോയ കാലം
ദുഖമായ് കിടക്കുകയാണ് എന്റെ നെഞ്ചില്‍
പെട്ടെന്നതാ വന്നടിയുന്നു തിര സുനാമിയായ്
ഓളങ്ങള്‍ മലയുടെ ഉയരത്തില്‍
വന്നടിഞ്ഞു ചേരുന്നു
ആയിരം കുടുംബങ്ങള്‍ മരണത്തട്ടില്‍ വന്നിട്ടടിക്കുന്നു
പിഞ്ചുന പൈതങ്ങളതാ കിടക്കുന്നു
ജീവനില്ലാത്ത ശരീരവുമായ്
കിടന്ന് പിടക്കുന്നതാ എന്റെ ഖല്‍ബകം
എത്രയോ കാഴ്ച്ചകള്‍ കണ്‍മുന്നില്‍കാണുന്നു
തേങ്ങലായ് എന്നുംമനസ്സില്‍ അടിഞ്ഞു കൂടുന്നു.
മറക്കുവാനാകുമോ ഇങ്ങനൊരു സുനാമി ദുരന്തം
ഓര്‍മകളുടെ ഓളങ്ങള്‍ തിര തല്ലി വന്നിടുമ്പോള്‍
ഓര്‍ക്കുകയാണു ഞാന്‍ പണ്ടെങ്ങാ പോയ കാലം
ദുരിതങ്ങളുടെ വാതില്‍
ഷമീല എം.കെ V.E
ദുരിതങ്ങളുടെ വാതില്‍
കുത്തിത്തുറന്നുവോ
പാവങ്ങളുടെ ജീവന്‍
കോരിയെടുത്തുവോ
ചെറുകിടാങ്ങളെ നീ
ദ്രോഹിച്ചുവോ
ഒരു പോള കണ്ണടക്കാതനീ
പാഞ്ഞുവോ
മായുന്ന കണ്ണുകള്‍
തുറന്നുവോ
എന്റെ കുടുംബത്തെ
ചതിച്ചുവോ
അമ്മയും അഛനും
ചതിച്ചുവോ
നിന്റെ വാക്കുകള്‍
കേള്‍ക്കാതെയായുവോ
നെഞ്ചിടിപ്പാകെ ചതിച്ചുവോ
നിന്‍ മേനി നെഞ്ചകം പൊള്ളിയോ
മായുന്ന ഭൂമിയും ചന്തവും