സ്കൂള്‍ ഐടി ക്ലബ്
അബ്ദുള്ള മാസ്റ്റര്‍.ടി
കമ്പ്യൂട്ടറുകളുടെ വരവോടെ വിജ്ഞാന വിനിമയ രംഗത്ത് അല്‍ഭുതകരമായ മാറ്റങ്ങളാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭാവി
തലമുറയുടെ വാഗ്ദാനങ്ങളായ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറും
അനുബന്ധ ഉപകരണങ്ങളും അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള
കഴിവുണ്ടായിരിക്കേണ്ടത് വിജ്ഞാന സംബാധനത്തിനും വിനിമയത്തിനും ഇന്ന്
അത്യാവശ്യമാണ്. മാത്രമല്ല, നമ്മുടെ
ചുറ്റുപാടു സംഭവിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും
വിശകലനം ചെയ്യുന്നതിനും വൈവിധ്യമുള്ളതും രസകരവുമായ അനുഭവങ്ങളിലൂടെ
വിദ്യാര്‍ത്ഥികളില്‍ അറിവിന്റെ നിര്‍മാണം നടത്തുന്നതിനും വിവര വിനിമയ
സാങ്കേതിക വിദ്യ ഏറെ സഹായകരമാണ്. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ്, യൂ.പിക്ലാസ് മുതല്‍ തന്നെ ICT (Information & communication technology) ശേഷികള്‍ വശത്താക്കാനും പഠനാവശ്യത്തിന് അവ ഉപയോഗപ്പെടുത്താനും കുട്ടികള്‍ക്ക് അവസരം നല്‍കുന്നത്.
ഐ.ടി ഒരു വിഷയമായി യൂ. പി ക്ലാസുകളില്‍ ആരംഭിച്ച വര്‍ഷം തന്നെ നമ്മുടെ സ്കൂള്‍ ആ രംഗത്ത് കുട്ടികളുടെ കഴിവ് തിരിച്ചറിയുകയും, അവരെ ഐ.ടി രംഗത്തുള്ള മല്‍സരത്തിന് സജ്ജരാക്കാന്‍ വേണ്ടി ഐടി ക്ലബ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അതിന്റെ ഫലമായി യു.പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷ മുതല്‍ ആരംഭിച്ച യൂ.പി സ്കൂള്‍ ഐടി മേളയില്‍ നമ്മുടെ സ്കൂള്‍ കിഴിശ്ശേരി ഉപ ജില്ലയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരാവുകയും. നിലമ്പൂരില്‍ വെച്ച് നടന്ന ജില്ലാ ഐ.ടി മേളയില്‍ കിഴിശ്ശേരി ഉപ ജില്ലയെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുകയും ചെയ്തു.
നജീബ് |
മലയാളം
ടൈപ്പിങ് വിഭാഗത്തില്‍ ഉപജില്ലാ ജില്ലാ തലങ്ങളില്‍ ഒന്നാം സ്ഥാനം നേടി
മികച്ച പ്രകടനം കാഴ്ച്ചവെച്ച ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് നജീബ്, ഐടി ക്വിസില്‍ ഉപ ജില്ലയില്‍ ഒന്നാം സ്ഥാനവും ജില്ലാ ഐ.ടി മേളയില്‍ ഒരു പോയിന്റ് വ്യത്യാസത്തിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടെങ്കിലും രണ്ടാം സ്ഥാനം നേടി പ്രതിഭ തെളിയിച്ച അബ്ദുള്‍ ബായിസ് എ.കെ, ഡിജിറ്റല്‍
പെയിന്റിങ്ങില്‍ മുന്നാം സ്ഥാനം നേടിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി
ഫാത്തിമാ സുഹ്റാ എന്നിവര്‍ നമ്മുടെ സ്കൂളിന്റെ അഭിമാന താരങ്ങളായി. യൂപി സ്കൂളുകള്‍ക്കായി നടത്തപ്പെടുന്ന ഈ മൂന്നു മല്‍സരങ്ങളിലും നാം പ്രാഗല്‍ഭ്യം തെളിയച്ചതിലുടെ ഐ.ടി രംഗത്ത് നമ്മുടെ സ്കൂള്‍ ജില്ലയിലെ തന്നെ മികച്ച സ്കൂള്‍ എന്ന ഖ്യാതി പരത്തുകയുണ്ടായി.
വിവര വിനിമയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ എന്നും മുന്നില്‍ നിന്ന നമ്മുടെ സ്കൂള്‍ CHMKMUPS NEWS എന്ന എസ്.എം.എസ്
ഗ്രൂപ് തുടങ്ങി സ്കൂളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പെട്ടെന്ന്
കുട്ടികളെയും രക്ഷിതാക്കളെയും അറിയിക്കാനുള്ള വിദ്യ പ്രയോജനപ്പെടുത്തി
മാത്രമല്ല ഈ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ സൃഷ്ടികള്‍ വര്‍ഷം തോറും
പ്രസിദ്ധീകരിക്കു്ന്ന സപ്ലിമെന്‍റും സ്കൂളിനെ കുറിച്ചുള്ള വിവരങ്ങളും
പ്രസിദ്ധപ്പെടുത്താന്‍ സ്കൂളിന്റേതായ ഒരു ബ്ലോഗിന് സ്കൂള്‍ ഐ.ടിക്ലബ് രൂപം നല്‍കിയിട്ടുണ്ട്. chmkmupsmklm.blogspot.com എന്ന
പേരില്‍ ഇന്റെര്‍നെറ്റില്‍ പരതിയാല്‍ ലോകത്തിന്റെ ഏത് കോണില്‍ നിന്നും
നമ്മുടെ സ്കൂളിനെപ്പറ്റി അറിയാന്‍ ഈ ബ്ലോഗ് മുഖേന സാധിക്കും. ഈ ബ്ലോഗിന്റെയും ചുവടുകള്‍ എന്ന ഈ പതിപ്പിന്റെയും ടൈപ്പ് സെറ്റങ്ങും ലേ ഔട്ടിങ്ങും നിര്‍വഹിച്ചത് ഐ.ടി ക്ലബ് ആണ്.
സ്കൂള്‍
ഐടി ക്ലബ്ബിന്റെ നേതൃതത്തില്‍ അടുത്ത വര്‍ഷം മുതല്‍ മുഴുവന്‍
വിദ്യാര്‍ത്ഥികളെയും മലയാളം ടൈപ്പിങ് പഠിപ്പിക്കാനുള്ള പദ്ധതിക്ക് രൂപം
നല്‍കുന്നുണ്ട്. കൂടാതെ, വീഡിയോ
എഡിറ്റിങ് ബ്ലോഗ് നിര്‍മാണം തുടങ്ങിയ മേഖലയിലും കുട്ടികള്‍ക്ക് പരിശീലനം
നല്‍കാനുള്ള പദ്ധതിക്ക് ആസൂത്രണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.